
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കാണാം ചരിത്രം കഥപറയുന്ന സ്റ്റാളുകളെ. 170 പ്രസാധകരുടെ 182 സ്റ്റാളുകളാണ് പുസ്തകോത്സവത്തിലുള്ളത് .രാജ്യത്തിന്റെയും ലോകത്തിന്റെയുമെല്ലാം ചരിത്രം കഥപറയുന്ന നിരവധി പുസ്തകങ്ങൾ അടങ്ങിയ നിരവധി സ്റ്റാളുകൾ പുസ്തകോത്സവത്തിലുണ്ട് .പല സ്റ്റാളുകളിലും മലയാളം പുസ്തകങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും.നിരവധി പുസ്തകങ്ങളുടെ പ്രകാശനങ്ങൾക്കും ചർച്ചകൾക്കും പുസ്തകോത്സവത്തിൽ വേദിയൊരുങ്ങും. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
പുളിമാത്തൂർ മഹാദേവ കലാക്ഷേത്രം അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ശേഷം സ്പീക്കർ പുസ്തകോത്സവത്തിലെ സ്റ്റാളുകൾ സന്ദർശിച്ചു. തുടർന്ന് ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മാത്യു ടി തോമസ് എംഎൽഎ, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. 15 ഫുഡ് കോർട്ടുകളും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.