സോളാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ചയ്ക്കെടുത്തു. രാവിലെ ഇതുസംബന്ധിച്ച് ഷാഫി പറമ്പില്‍ അവതരണാനുമതി തേടിയിരുന്നു. മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം ചര്‍ച്ചയാവാമെന്ന് അറിയിച്ചതോടെയാണ് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുമതി നല്‍കിയത്.
ഒരുമണിയോടെ ഷാഫി പറമ്പില്‍ പ്രമേയം അവതരിപ്പിച്ചു. മറുപടി നല്‍കുന്നതിന് മുമ്പ് മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ഷാഫി ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം വരെ ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നില്ല. അഞ്ച് കത്തുകളാണ് വ്യാജമായി ഉണ്ടാക്കിയത്. ക്രൂരമായാണ് വേട്ടയാടിയത്. വി എസിനെ പോലുള്ളവരാണ് ഉമ്മന്‍ ചാണ്ടിയെ ഹീനമായി വേട്ടയാടിയത്. രാഷ്ട്രീയ ദുരുന്തമാണ് സോളാര്‍ കേസെന്നും ഷാഫി പറഞ്ഞു.
ഡോ.കെ ടി ജലീല്‍, സണ്ണി ജോസഫ്, പി ബാലചന്ദ്രന്‍, എന്‍ ഷംസുദ്ധീന്‍, പി പി ചിത്തരഞ്ജന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ കെ രമ, തോമസ് കെ തോമസ്, എം നൗഷാദ്, കെ വി സുമേഷ്, വി ഡി സതീശന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരും ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. നിലവില്‍ മൂന്നുമണി വരെയാണ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
English Sammury: Assembly started discussion on solar issue