കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. പി മുനിയപ്പയെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് 320 ഗ്രാം സ്വര്‍ണവും 4,95,000 രൂപയും പിടിച്ചെടുത്തു. കൂടാതെ നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും വിലപ്പിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തു. ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് തെളിവുകള്‍ കണ്ടെത്തിയത്. ആരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മനസിലാക്കിയാല്‍ അവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ഇയാള്‍ വാങ്ങി പാസ്പോര്‍ട്ടും വാങ്ങി വച്ച ശേഷം പുറത്ത് വച്ച് സെറ്റില്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് ഇയാളുടെ രീതി.
English Summary:Assistance will be provided to smuggle gold; Superintendent of Customs arrested in Karipur
You may also like this video