Site iconSite icon Janayugom Online

ചേലക്കരയിൽ നെൽപ്പാടത്ത് ഇറങ്ങി നാശം വിതച്ച് കാട്ടാന

ചേലക്കരയിൽ നെൽപാടത്ത് കാട്ടായിറങ്ങി. വാഴക്കോട് പ്ലാഴി സംസ്ഥാനപാത മുറിച്ചു കടന്ന് ആദ്യമായാണ് നെൽപ്പാടത്തും കാട്ടാനയെത്തുന്നത്. ആറ്റൂർ പ്ലാവിൻ ചോട് പ്രദേശത്താണ് രാവിലെ അഞ്ചുമണിക്കാണ് ആനയിറങ്ങിയത്. സംസ്ഥാനപാത മുറിച്ചു കടന്ന് ജനവാസ മേഖലയിലെത്തിയ കൊമ്പൻ, നിരവധി വീട്ടുവളപ്പുകളിൽ കടന്ന് വാഴയും മറ്റും നശിപ്പിച്ച ശേഷം നെൽപ്പാടത്തേക്ക് ഇറങ്ങി വ്യാപകമായി കൃഷിയും നശിപ്പിച്ചു.

ആറ്റൂർ പാടശേഖരത്തിറങ്ങിയ കാട്ടാന നെൽക്കതിർ അടക്കം പിഴുതെറിയുകയും വരമ്പുകൾ നശിപ്പിക്കുകയും ചെയ്തു. രാവിലെ അഞ്ചുമണിയോടെ കൂടി സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരൻ കാട്ടാനയെ റോഡിൽ നേരിട്ട് കണ്ടു ഭയന്നോടുകയായിരുന്നു. സംസ്ഥാനപാത മുറിച്ചു കടന്ന് കാട്ടാന ആദ്യമായാണ് നെൽപ്പാടങ്ങളിലേക്ക് എത്തുന്നത് എന്നും തങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Exit mobile version