പെരുമ്പാവൂരിൽ വൃദ്ധയായ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണം കവർന്നു. മുടിക്കൽ സ്വദേശി മേരി ഫ്രാൻസിസാണ്(76) ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ അയൽവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മേരി ഫ്രാൻസിസിന്റെ മാല, രണ്ടു വളകൾ, രണ്ടു മോതിരങ്ങൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ചാണ് അടിച്ചതെന്നാണ് വയോധികയുടെ മൊഴി. അടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
പെരുമ്പാവൂരിൽ വയോധികയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി സ്വർണം കവർന്നു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

