സൗജന്യ മാസ ഉപയോഗത്തിന് ശേഷം എടിഎമ്മുകളിൽ നിന്ന് പണം വിൽക്കുമ്പോൾ ഈടാക്കുന്ന നിരക്ക് 2 മുതൽ 23 രൂപ വരെ വർധിപ്പിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്. മെയ് 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ബാങ്കിൻറെ എടിഎമ്മുകളിൽ നിന്ന് പ്രതിമാസം(സാമ്പത്തിക സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെ) 5 തവണ സൌജന്യ ഇടപാടുകൾ നടത്താവുന്നതാണ്.
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന്, മെട്രോ കേന്ദ്രങ്ങളാണെങ്കിൽ 3 തവണയും മെട്രോ ഇതര കേന്ദ്രങ്ങളാണെങ്കിൽ 5 തവണയും സൌജന്യ ഇടപാടുകൾ നടത്താം.
നിലവിൽ സൌജന്യ ഇടപാട് പരിധി കഴിഞ്ഞാൽ ഒരാളിൽ നിന്നും 21 രൂപയാണ് ഈടാക്കുന്നത്. ക്യാഷ് റീസൈക്ലർ മെഷീനുകളിൽ നടത്തുന്ന ഇടപാടുകൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്ന് ആർബിഐ അറിയിച്ചു.

