Site iconSite icon Janayugom Online

ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് പരുക്ക്

കാസർഗോഡ് കാഞ്ഞിരത്തുംങ്കാലിൽ ലഹരിസംഘം നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് പരുക്ക്. ബിംബുങ്കാൽ സ്വദേശി സരീഷ്, സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പ്രതികൾ ഒരു അധ്യാപികയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്രോളിങ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ
സംഭവസ്ഥലത്ത് എത്തിയത്. ഈ സമയത്ത് മാരാകായുധങ്ങളുമായാണ് പ്രതിക​ളായ ജിഷ്ണു, വിഷ്ണുവും നിന്നിരുന്നത്. ഇവര്‍ വടിവാള്‍ ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസുകാരെ കണ്ടതോടെ പ്രദേശവാസിയായ സരീഷിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സരീഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിപിഒ സൂരജിന് കുത്തേറ്റത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Exit mobile version