ഓസ്‌ട്രേലിയയിലെ മെൽബണില്‍ ഇന്ത്യൻ കോൺസുലേറ്റിന് നേരെ വീണ്ടും ആക്രമണം.
കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ മുൻവശത്തെ പ്രവേശന കവാടത്തില്‍ ചുവപ്പ് പെയിന്റ് ഒഴിച്ച് നശിപ്പിച്ചു. ചുവരെഴുത്തുകൾ കണ്ടെത്തിയതായും വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ ഓസ്‌ട്രേലിയൻ അധികൃതരെ ഇന്ത്യ ആശങ്ക അറിയിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ നടപടിയെടുക്കണമെന്നും ഇന്ത്യ ഓസ്ട്രേലിയന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു.
ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ വിക്ടോറിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങള്‍ക്കും സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുമെതിരെ മുമ്പും ആക്രമണം നടന്നിട്ടുണ്ട്.

