24 January 2026, Saturday

Related news

January 23, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഓസ്ട്രേലിയയില്‍ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം

Janayugom Webdesk
മെല്‍ബണ്‍
April 12, 2025 10:19 pm

ഓസ്‌ട്രേലിയയിലെ മെൽബണില്‍ ഇന്ത്യൻ കോൺസുലേറ്റിന് നേരെ വീണ്ടും ആക്രമണം.
കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ മുൻവശത്തെ പ്രവേശന കവാടത്തില്‍ ചുവപ്പ് പെയിന്റ് ഒഴിച്ച് നശിപ്പിച്ചു. ചുവരെഴുത്തുകൾ കണ്ടെത്തിയതായും വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. 

സംഭവത്തിൽ ഓസ്‌ട്രേലിയൻ അധികൃതരെ ഇന്ത്യ ആശങ്ക അറിയിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ നടപടിയെടുക്കണമെന്നും ഇന്ത്യ ഓസ്ട്രേലിയന്‍ അധികൃതരോട് ആവശ്യപ്പെട്ടു. 

അതേസമയം, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു.
ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ വിക്ടോറിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങള്‍ക്കും സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുമെതിരെ മുമ്പും ആക്രമണം നടന്നിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.