Site iconSite icon Janayugom Online

മസൂദ് അസറിൻറെ വീടിനു നേരെ ആക്രമണം; 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻറെ കുടുംബത്തിലെ പത്ത് പേരും നാല് അനുയായികളും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിൻറെ സഹോദരിയും ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതുമായ ബഹവൽപൂര്‍ ജെയ്‌ഷെ-ഇ‑മുഹമ്മദിന്റെ കേന്ദ്രമാണ്. 

Exit mobile version