Site iconSite icon Janayugom Online

നാലാം ക്ലാസ്സ്‌ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന നാലാം ക്ലാസ്സ്‌ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകിട്ട്‌ 6.40ഓടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്തും പതിനൊന്നും വയസ്സ്‌ പ്രായമുള്ള കുട്ടികളെയാണ്‌ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പരാതിയിൽ പനങ്ങാട് പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനം കണ്ടെത്തിയിട്ടുണ്ട്.

ഇയാൾ അശ്ലീല ആംഗ്യം കാണിക്കുന്നതും കുട്ടികളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തുന്നതുമെല്ലാം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ മിഠായി തരട്ടെയെന്ന് ചോദിക്കുകയും ഒരെണ്ണം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. പിന്നീട് ഒരെണ്ണം കൂടി കുട്ടികൾ ആവശ്യപ്പെടുകയും ഇയാൾ മിഠായി എടുക്കാൻ നീങ്ങുന്നതിനിടെ കുട്ടികൾ പ്രധാന വഴിയിലേക്ക് കയറുകയുമായിരുന്നു. തുടർന്ന് ഇയാൾ കുട്ടികളെ പിന്തുടർന്നെത്തിയതായും പരാതിയിൽ പറയുന്നു. ഇയാൾ കറുത്ത റെയിൽകോട്ട്‌ ധരിച്ചാണ്‌ എത്തിയത്‌. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Exit mobile version