Site iconSite icon Janayugom Online

പട്ടാപ്പകൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം;പ്രതി അറസ്റ്റിൽ

പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വടക്ക് മുറിയിൽ മനേഷ് ഭവനം വീട്ടിൽ മനോഹരൻ (65) അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശിനിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതി കുളിച്ചിട്ട് മുറിയിലേക്ക് വന്ന സമയം പിറകിലൂടെ വന്ന് കട്ടിലിലേക്ക് തള്ളിയിട്ട ശേഷമാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചപ്പോൾ ഈ സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

Exit mobile version