ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച ഒരു യുവതി അടക്കം മൂന്ന് പേർ അറസ്റ്റില്‍. 51 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ചിറയിൻകീഴ് സ്വദേശി സുമേഷ്, കഠിനംകുളം സ്വദേശി വിപിൻ, പാലക്കാട് സ്വദേശി അഞ്ചു എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. കെഎസ്ആർടിസി ബസിൽ ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലഹരിയുമായി എത്തുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടുന്നത്.
കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റില്‍

