ഇടുക്കിയില്‍ മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനിലാണ് പൊലീസ് പിടിയിലായത്. ഭര്‍ത്താവിന്റെ ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം വിവരം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സിഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭര്‍ത്താവ് നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തിയത്.
യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് യുവതിയുടെ നീക്കമെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെ ജയിലാക്കിയ ശേഷം യുവതിക്ക് കാമുകനൊപ്പം ജീവിക്കാനാണ് പദ്ധതി നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരുടെ കാമുന്‍ വിദേശത്താണ്. സൗമ്യയുടെ കൂട്ടുപ്രതികളായ എറണാകുളം സ്വദേശികളായ ഷാനവാസ്, ഷെഫിന്‍ എന്നിവരും അറസ്റ്റിലായി. സൗമ്യ ആദ്യം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ആലോചിച്ചത്. പിന്നീട് പദ്ധതി ഉപേഷിച്ച് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്.
English Summary; Attempt to trap husband in drug case, MDMA hiding on bike; Wife arrested
You may also like this video