Site iconSite icon Janayugom Online

വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണ ശ്രമം; പിന്നിൽ ഖാലിസ്ഥാൻ വാദികൾ

ലണ്ടൻ പൊലീസ് നിസ്സംഗരായി നിന്നതിനെ തുടർന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു.

ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‍പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചത്. മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രി യാത്ര തുടർന്നു. കേന്ദ്രമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തിൽ ഇന്ത്യ ആശങ്കയിലാണ്. ഖലിസ്ഥാൻവാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോ പുറത്തുവന്നു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണു ജയശങ്കർ.

Exit mobile version