Site iconSite icon Janayugom Online

കന്യാസ്‌ത്രീകൾ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ചില തീവ്രവാദ സംഘടനകളുടെ ശ്രമം; അമിത് ഷായുടെ വാക്കുകൾ പോലും കാറ്റിൽ പറത്തിയെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി

ഛത്തീസ്ഗ‍ഡിൽ അറസ്റ്റിലായ കന്യാസ്‌ത്രീകൾ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ചില തീവ്രവാദ സംഘടനകകൾ ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ അമിത് ഷായുടെ വാക്കുകൾ പോലും കാറ്റിൽ പറത്തിയെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തത് അങ്ങേയറ്റം അപലപനീയവും ദുഃഖരവുമാണ്. 

തീവ്രവാദ സംഘടകൾക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തന നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നു. രാജ്യത്ത് നീതി നിഷേധിക്കപ്പെടുമ്പോള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ മാത്രമാണ് തങ്ങള്‍ക്ക് കഴിയുകയുള്ളൂ. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ ഞങ്ങൾ എന്ത് ചെയ്യും. നീതി നിഷേധം നടന്നാൽ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version