Site iconSite icon Janayugom Online

തൃപ്പൂണിത്തുറയിൽ അത്തപതാക ഉയർത്തി; ഈ വർഷത്തെ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം

ഈ വർഷത്തെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി പി രാജീവ് അത്തപതാക ഉയർത്തി. അത്തം നഗറായ തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് സ്ക്കൂളിലാണ് പതാക ഉയർത്തിയത്. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. അത്തച്ചമയ ഘോഷയാത്ര നടൻ ജയറാം ഫ്ലാഗ് ഓഫ് ചെയ്തു. നാടൻ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നിരവധി കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്.


വീഡിയോ: വിഎൻ കൃഷ്ണപ്രകാശ്

നടൻ പിഷാരടി, എംഎൽഎ കെ ബാബു, എറണാകുളം ജില്ലാ കളക്ടർ, നഗരസഭാ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണിവരെ ഗതാഗത ക്രമീകരണങ്ങളുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

Exit mobile version