Site iconSite icon Janayugom Online

അഴിമുഖം മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ നാളെ മുതൽ

അഴിമുഖം മുതലപ്പൊഴിയിലെ പൊഴി മുറിക്കൽ നടപടികൾ നാളെ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അഴിമുഖത്ത് മണൽ അടിഞ്ഞതിനെത്തുടർന്ന് മത്സ്യബന്ധനം തടസ്സപ്പെട്ടിരുന്നു. മത്സ്യബന്ധന തുറമുഖ നിർമ്മാണം ഞായറാഴ്ച ആരംഭിക്കും. നാളെ മുതൽ ഡ്രജ് ചെയ്ത മണൽ നീക്കം ചെയ്യുന്ന നടപടികൾ ആരംഭിക്കും.

നിലവിൽ ഡ്രജർ ഇല്ലാത്തതാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. കണ്ണൂരിൽ നിന്ന് കേരള മാരിടൈം ബോർഡിൻറെ ചുമതലയുള്ള ഡ്രജർ എത്തിക്കും. 10 മണിക്കൂർ ഡ്രജിംഗ് സമയം 20 മണിക്കൂർ നീളും. 20 ദിവസം കൊണ്ടായിരിക്കും മണൽ നീക്കം ചെയ്യുക. അഴിമുഖത്ത് മണൽ അടിഞ്ഞതിനാൽ നാല് ദിവസമായി മത്സ്യബന്ധന ബോട്ടുകൾ പുറം കടലിൽ പോയിരുന്നില്ല.

Exit mobile version