Site iconSite icon Janayugom Online

ബാബ സിദ്ദിഖ് കൊലപാതകം; അറസ്റ്റിലായ ഹരിയാന സ്വദേശിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്

എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളായ ഹരിയാന സ്വദേശി ഗുര്‍മൈല്‍ ബര്‍ജത് സിംഗ് ഒരു കൊലപാതക കേസുള്‍പ്പെടെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ്. 23 കാരനായ ഇയാളെ 11 വര്‍ഷം മുന്‍പ് ഉപേക്ഷിച്ചതാണെന്നും ഇയാള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും കടുംബം പറഞ്ഞു.ഹരിയാന സ്വദേശി സിംഗ്,യുപി സ്വദേശിയായ ധര്‍മരാജ് രാജേഷ് കശ്യപ് എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. 3ാം പ്രതിയായ ശിവകുമാര്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത നിയമ പ്രകാരവും ആയുധങ്ങള്‍ കൈവശം വച്ചതിനും മഹാരാഷ്ട്ര പൊലീസ് നിയമം അനുസരിച്ചുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഗുര്‍മയില്‍ സിംഗ് 2019ല്‍ കൊലപാതക കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയുമായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് കാലിയ പറഞ്ഞു. 2022ല്‍ ജയില്‍ വച്ച് ഇയാളില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതോടെയാണ് അടുത്ത കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഹരിയാന പൊലീസ് പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. 

കൊലപാതകത്തില്‍ മുംബൈ പൊലീസ് കരാര്‍ കൊലപാതകം,ബിസിനസ്സുമായി ബന്ധപ്പെട്ടുണ്ടായ പക,ചേരി പുനരിധിവാസ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ഭീഷണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വച്ച് വിവിധ കോണുകളില്‍ നിന്ന് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

ബാബ സിദ്ദിഖിനെ ഇന്നലെ രാത്രി 3 പേര്‍ ചേര്‍ന്ന വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

Exit mobile version