Site iconSite icon Janayugom Online

തൊണ്ടിമുതൽ തിരിമറി കേസിൽ തിരിച്ചടി; മുൻ മന്ത്രി ആന്റണി രാജു എംഎല്‍എ കുറ്റക്കാരനെന്ന് കോടതി

തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജു എംഎല്‍എ കുറ്റക്കാരനെന്ന് കോടതി. മൂന്നര പതിറ്റാണ്ടായി നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ഉടൻ പ്രഖ്യാപിച്ചേക്കും. ഒന്നാം പ്രതി കെ എസ് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 1990ൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവറ്റോർ സെർവെല്ലി തന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 61.5 ഗ്രാം കള്ളക്കടത്ത് നടത്താൻ ശ്രമിച്ചതിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായതോടെയാണ് കേസിനാരംഭം. 

പ്രതിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പൊലീസ് കേസെടുത്തു. പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്.

Exit mobile version