Site iconSite icon Janayugom Online

ജനനായകന് തിരിച്ചടി; നിര്‍മ്മാതാക്കളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

വിജയ‌യുടെ അവസാന ചിത്രം ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലെ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കി ഹര്‍ജി സുപ്രീംകോടതി തള്ളി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ചിത്രത്തിന്റെ ഉള്ളടക്കങ്ങളെ അനാവശ്യമായി വിവാദമാക്കിയുള്ള ഇത്തരം പരാതികള്‍ അപകടകരമായ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെയാണ് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

Exit mobile version