Site iconSite icon Janayugom Online

വഞ്ചനാകേസിൽ ജാമ്യയിളവ് വേണം; നടൻ സൗബിൻ ഷാഹിറിന്റെ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

വഞ്ചനാകേസിൽ ജാമ്യയിളവ് വേണമെന്ന നടൻ സൗബിൻ ഷാഹിറിന്റെ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നും വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിന്‍ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റുചെയ്തത്. കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. എസ്ഐ കെ കെ സജീഷിനെയാണ് എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. നടൻ സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. കേസിന്റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

Exit mobile version