Site iconSite icon Janayugom Online

ജാമ്യ ഉത്തരവുകള്‍ ഹൈക്കോടതി നിര്‍ത്തി വയ്ക്കരുത്;നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി

അസാധാരണ കേസുകളില്‍ മാത്രമേ ഹൈക്കോടതി ജാമ്യാപേക്ഷകള്‍ താത്ക്കാലികമായി നിര്‍ത്തി വയ്ക്കാവൂ എന്ന് സുപ്രീം കോടതി.ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഒരു പ്രതിക്ക് ജാമ്യം അനുവദിച്ച്  സംസാരിക്കുകയായിരുന്നു സുപ്രീം കോടതി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ പര്‍വിന്ദര്‍ സിംഗ് ഖുറാന തനിക്ക് വിചാരണ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.ജസ്റ്റിസ് എ.എസ്.ഓക്ക,ജസ്റ്റിസ് എ.ജി.മസിഹ് എന്നിവരടങ്ങുന്ന ബഞ്ചാണ് ജാമ്യ ഉത്തരവുകള്‍ റദ്ദാക്കരുതെന്ന വിധി പ്രസ്താവിച്ചത്.ഖുറാനയുടെ ജാമ്യം ഏകദേശം 1 വര്‍ഷത്തോളം തടഞ്ഞു വിധി സുപ്രീം കോടതിയെ ആശ്ചര്യപ്പെടുത്തി.ശക്തമായ തെളിവുകളുടെ അഭാവത്തില്‍ ഒരാളുടെ ജാമ്യം തടഞ്ഞ് വയ്ക്കുന്നത് കൊണ്ട് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ചോദിച്ചു.

Eng­lish Summary;Bail Should Not Be Paused”: Supreme Court’s Big Ruling
You may also like this video

Exit mobile version