Site iconSite icon Janayugom Online

ആറ്റിങ്ങല്‍ ഇരട്ടക്കൊ ലക്കേസ്; അനുശാന്തിക്ക് ജാമ്യം

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ഇത് പരിഗണിച്ച് ജാമ്യം അനുവദിക്കണം. ഒപ്പം ശിക്ഷാവിധി റദ്ദാക്കണം എന്നീ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷയില്‍ കോടതി തീരുമാനം എടുക്കും വരെയാണ് ജാമ്യം. ജാമ്യ ഉപാധികള്‍ വിചാരണ കോടതിക്ക് നിശ്ചയിക്കാം. നേത്ര ചികിത്സയ്ക്കായി സുപ്രീം കോടതി അനുശാന്തിക്ക് രണ്ടുമാസത്തെ പരോള്‍ അനുവദിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

2014 ല്‍ നടന്ന ആറ്റിങ്ങല്‍ ഇരട്ടകൊലപാതകത്തില്‍ അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന, നാലു വയസ്സുള്ള മകള്‍ സ്വാസ്തിക എന്നിവരെയാണ് അനുശാന്തിയുടെ കാമുകനും സഹപ്രവര്‍ത്തകനുമായ നിനോ മാത്യ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കേസില്‍ സെഷന്‍സ് കോടതി വിധിച്ച വധശിഷ ഹൈക്കോടതി പരോളില്ലാതെ 25 വര്‍ഷം തടാവാക്കി ഇളവു ചെയ്തു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. 

Exit mobile version