ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനറെ 95 കിലോ കഞ്ചാവുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ പന്ന ജില്ലാ കണ്‍വീനര്‍ സുന്ദരം തിവാരിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹായി ജയ് ചൗരസ്യ എന്ന ആളെയും കഞ്ചാവ് കടത്ത് കുറ്റം ചുമത്തി ആര്‍പിഎഫ് അറസ്റ്റുചെയ്തിട്ടുണ്ട്.
തീവണ്ടി മാര്‍ഗം കഞ്ചാവ് കടത്തുന്നതിനിടെയാണ് സത്‌ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്. സാരനാഥ് എക്‌സ്‌പ്രസിൽ നിന്ന് ഇറങ്ങിയ ഇവരെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതി കണ്ടത്. ഉടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. എൻഡിപിഎസ് നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ സഞ്ജയ് മിശ്ര പറഞ്ഞു.
English Sammury: Bajrang Dal Madhyapradesh Panna district convener arrested with 95 kg ganja