Site iconSite icon Janayugom Online

യുവകലാസാഹിതി ഷാർജയുടെ കുട്ടികളുടെ വിഭാഗം ആയ ബാലകലാസാഹിതി ഷാർജ പഠന യാത്ര സംഘടിപ്പിച്ചു

ദുബൈയിലെ ഏറ്റവും വലിയ ലൈബ്രറി ആയ മുഹമ്മദ്‌ ബിൻ റാഷിദ്‌ ലൈബ്രറിയിലേക്കായിരുന്നു യാത്ര.ഏറ്റവും വലുതും മനോഹരവുമായ ഈ പുസ്തകശേഖരം കാണുവാനും അനുഭവിക്കുവാനും കിട്ടിയ അവസരം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു.

കേരളത്തിലെ ലൈബ്രററി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനദിനമായി ആചരിക്കുന്ന വേളയിലായിരുന്നു ഈ പഠന യാത്ര സംഘടിപ്പിച്ചത്.

ബാലകലാസാഹിതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

Exit mobile version