Site iconSite icon Janayugom Online

ബാലരാമപുരം കൊലപാതകം; സാമ്പത്തിക തട്ടിപ്പ് കേസില്‍ അമ്മ ശ്രീതു അറസ്റ്റില്‍

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് കാണിച്ച് ശ്രീതുവിനെതിരെ മൂന്ന് പേര്‍ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയത്. ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം കൊലപാതകത്തില് ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതി ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴയ്ക്കുന്ന സാഹചര്യത്തില്‍ നാളെ മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ജോത്സ്യന്‍ ഉള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ ദുരൂഹതയും ഇതുവരെ മറ നീങ്ങിയിട്ടില്ല. ജോത്സ്യന്‍ ദേവിദാസന്‍ നിര്‍ദേശിച്ച വ്യക്തിക്ക് 38ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴി. പണം കൈമാറേണ്ട വ്യക്തിയുടെ വിവരങ്ങള്‍ ഫോണിലേയ്ക്ക് അയച്ചു നല്‍കിയെന്നും ശ്രീതു പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

Exit mobile version