എംപിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുതുക്കിയിറക്കി ലോക്‌സഭ സെക്രട്ടറിയേറ്റ്. പാര്‍ലമെന്റില്‍ പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ലഘുലേഖ വിതരണം പാടില്ല. ചോദ്യാവലി വിതരണത്തിനും വിലക്കേര്‍പ്പടുത്തി. അച്ചടിച്ചവയുടെ വിതണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നും നിര്‍ദേശം. നേരത്തെ പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയിരുന്നു.
തുടര്‍ച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം.
എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എം പി മാര്‍ പ്രതികരിച്ചു. വിലക്ക് മറികടന്ന് പ്രതിഷേധം തുടരുമെന്നും എംപിമാര്‍ വ്യക്തമാക്കി. വിലക്കുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് എം പി മാരുടെ തീരുമാനം.
English summary; Ban on raising placards and protesting in Parliament; MPs will continue the protest despite the ban
You may also like this video;