ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിരോധിച്ച നോട്ടുകളും കണ്ടെത്തി. നിരോധിച്ച ആയിരം രൂപയുടെ 10 കറന്‍സിയും അഞ്ഞൂറിന്റെ 32 കറന്‍സിയുമാണ് കണ്ടെത്തിയത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖക്കായിരുന്നു എണ്ണല്‍ ചുമതല.
ഭണ്ഡാര വരവായി ലഭിച്ചത് 5,46,00,263 രൂപയാണ്. കഴിഞ്ഞ മാസത്തെ വരവാണിത്. ഇതിനു പുറമെ രണ്ട് കിലോ 731 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും 28 കിലോ 530ഗ്രാം വെള്ളിയും ലഭിച്ചു. കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ‑ഭണ്ഡാരം വഴി മേയ് എട്ട് മുതല്‍ ജൂണ്‍ നാല് വരെ 18,7,731 രൂപയും ലഭിച്ചു.
English Sammury: guruvayoor temple monthly collection banned notes