കര്‍ണാടകത്തില്‍ അധികാരത്തില്‍എത്തിയാല്‍ ബിജെപി സര്‍ക്കാര്‍ എടുത്തുകളഞ്ഞ നാല് ശതമാനം സംവരണംപുനസ്ഥാപിക്കുമെന്ന കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനത്തിനെതിരെ ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മ.
സംവരണ കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ തൊടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അദേഹം പറഞ്ഞു.കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഭരണത്തിലെത്തിയാല്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സംവരണം പുന:സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബൊമ്മൈയുടെ പ്രതികരണം.കോണ്‍ഗ്രസിന് സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തതയൊന്നുമില്ല ബൊമ്മെ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാണെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുമെന്നും ബൊമ്മൈ പറഞ്ഞു.60 സീറ്റുകളില്‍ കോണ്‍ഗ്രസിന് ശരിയായ സ്ഥാനാര്‍ത്ഥികളില്ല. അവര്‍ വെറുതെ കിടന്ന് ബഹളം വെക്കുകയാണ്. കോണ്‍ഗ്രസില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടും അദ്ദേഹം പറഞ്ഞു. ബൊമ്മെ സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്ന 4 ശതമാനം സംവരണം ഇല്ലാതാക്കിയത്.
English Summary:
Basavaraja Bomma opposes Congress’s announcement to restore Muslim reservation in Karnataka
You may also like this video: