22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026

കര്‍ണാടകത്തില്‍ മുസ്ലീം സംവരണം പുനസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരേ ബസവരാജ ബൊമ്മ

Janayugom Webdesk
ന്യൂഡല്‍ഹി
April 8, 2023 11:23 am

കര്‍ണാടകത്തില്‍ അധികാരത്തില്‍എത്തിയാല്‍ ബിജെപി സര്‍ക്കാര്‍ എടുത്തുകളഞ്ഞ നാല് ശതമാനം സംവരണംപുനസ്ഥാപിക്കുമെന്ന കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനത്തിനെതിരെ ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മ.

സംവരണ കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ തൊടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അദേഹം പറ‍ഞ്ഞു.കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഭരണത്തിലെത്തിയാല്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സംവരണം പുന:സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബൊമ്മൈയുടെ പ്രതികരണം.കോണ്‍ഗ്രസിന് സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തതയൊന്നുമില്ല ബൊമ്മെ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാണെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുമെന്നും ബൊമ്മൈ പറഞ്ഞു.60 സീറ്റുകളില്‍ കോണ്‍ഗ്രസിന് ശരിയായ സ്ഥാനാര്‍ത്ഥികളില്ല. അവര്‍ വെറുതെ കിടന്ന് ബഹളം വെക്കുകയാണ്. കോണ്‍ഗ്രസില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടും അദ്ദേഹം പറഞ്ഞു. ബൊമ്മെ സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്ന 4 ശതമാനം സംവരണം ഇല്ലാതാക്കിയത്.

Eng­lish Summary:
Basavara­ja Bom­ma oppos­es Con­gress’s announce­ment to restore Mus­lim reser­va­tion in Karnataka

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.