ബത്തേരി അര്‍ബണ്‍ ബാങ്ക്, സഹകരണ ബാങ്ക് ഉദ്യോഗ നിയമന അഴിമതില്‍ കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. ഐസി ബാലകൃഷ്ണൻ നിയമന കോഴ വാങ്ങിയതായി വിജിലൻസിന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്.
എൻ എം വിജയന്റെ ഡയറിയിൽ ഐസി ബാലകൃഷ്ണൻ കോടികൾ വാങ്ങിയതായി എഴുതി ചേർത്തിരുന്നു.എൻ എം വിജയന്റെ വീട്ടിൽ നിന്നും ആറ് ലക്ഷം രൂപ ഐസി ബാലകൃഷ്ണൻ വാങ്ങിയതായി തെളിവുകൾ വിജിലൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ.വിജയന്റെയും ഐസി ബാലകൃഷ്ണന്റെയും ഫോൺ സംഭാഷണ റെക്കോർഡുകളും വിജിലൻസിന് ലഭിച്ചിരുന്നു.അതേസമയം, എൻ എം വിജയൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റത്തിൽ ഐ സി ബാലകൃഷ്ണൻ എം എല്‍ എ ഒന്നാം പ്രതിയായിരുന്നു. ബത്തേരി അർബൻ ബാങ്ക് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ ഉദ്യോഗ നിയമന അഴിമതിയിലാണ് വിജിലൻസ് ഇപ്പോൾ എഫ്ഐആർ ഇട്ടിരിക്കുന്നത്.

