7 December 2025, Sunday

Related news

December 6, 2025
October 23, 2025
October 18, 2025
January 25, 2025
January 24, 2025
January 23, 2025
January 14, 2025
January 9, 2025
January 8, 2025
December 28, 2024

ബത്തേരി അര്‍ബണ്‍ ബാങ്ക് , സഹകരണ ബാങ്ക് ഉദ്യോഗ നിയമന അഴിമതി : ഐസി ബാലകൃഷ്ണനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്

Janayugom Webdesk
വയനാട്
December 6, 2025 11:09 am

ബത്തേരി അര്‍ബണ്‍ ബാങ്ക്, സഹകരണ ബാങ്ക് ഉദ്യോഗ നിയമന അഴിമതില്‍ കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. ഐസി ബാലകൃഷ്ണൻ നിയമന കോഴ വാങ്ങിയതായി വിജിലൻസിന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. 

എൻ എം വിജയന്റെ ഡയറിയിൽ ഐസി ബാലകൃഷ്ണൻ കോടികൾ വാങ്ങിയതായി എഴുതി ചേർത്തിരുന്നു.എൻ എം വിജയന്റെ വീട്ടിൽ നിന്നും ആറ് ലക്ഷം രൂപ ഐസി ബാലകൃഷ്ണൻ വാങ്ങിയതായി തെളിവുകൾ വിജിലൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ.വിജയന്റെയും ഐസി ബാലകൃഷ്ണന്റെയും ഫോൺ സംഭാഷണ റെക്കോർഡുകളും വിജിലൻസിന് ലഭിച്ചിരുന്നു.അതേസമയം, എ‍ൻ എം വിജയൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റത്തിൽ ഐ സി ബാലകൃഷ്ണൻ എം എല്‍ എ ഒന്നാം പ്രതിയായിരുന്നു. ബത്തേരി അർബൻ ബാങ്ക് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ ഉദ്യോഗ നിയമന അഴിമതിയിലാണ് വിജിലൻസ് ഇപ്പോൾ എഫ്ഐആർ ഇട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.