Site iconSite icon Janayugom Online

ബിജെപി നേതൃത്വം പാർട്ടിയെ തഴയുന്നുവെന്ന് ബിഡിജെഎസ്; പള്ളിക്കത്തോട് പഞ്ചായത്തിൽ ഒറ്റക്ക് മത്സരിക്കും

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയത്തും ബിജെപിയുമായി ഇടഞ്ഞ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിൽ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ബിജെപി നേതൃത്വം പാർട്ടിയെ തഴയുന്നതായി ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് സുരേഷ് ഇട്ടികുന്നേൽ പരാതി ഉന്നയിച്ചു. ബിഡിജെഎസിന് വലിയ അടിത്തറയുള്ള പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കത്തോട് പഞ്ചായത്തിലെ 6,8,9,10 വാർഡുകളിലാണ് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജില്ലയിൽ ബിജെപി ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിൽ ഒന്നാണ് പള്ളിക്കത്തോട്. 

അതേസമയം, കോട്ടയം ജില്ലയിൽ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്സിലും തർക്കം നടക്കുകയാണ്. തൃക്കൊടിത്താനം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറിയെ അസഭ്യം വിളിച്ചത് പാർട്ടി പ്രാദേശിക നേതൃത്വത്തിൽ പൊട്ടിത്തെറിക്ക് കാരണമായി. ഈ തർക്കത്തെ തുടർന്ന് ചങ്ങനാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പാർട്ടി വിട്ടു.

Exit mobile version