അമീബിക് മസ്തിഷക ജ്വരം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല തീർഥാടകർക്ക് ജാഗ്രത നിര്‍ദേശം നല്‍കി കർണാടക സർക്കാർ. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിർദേശം. മലിനമായ ജലാശയങ്ങളിൽ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണം കണ്ടാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കുളിക്കുമ്പോൾ ജാഗ്രത വേണം; ശബരിമല തീർഥാടകർക്ക് നിര്‍ദേശം നല്‍കി കർണാടക സർക്കാർ

