അറബ് ലോകം ആട് ജീവിതമെന്ന നോവലിനെ ഒരിക്കലും എതിരായി കണ്ടിട്ടില്ലെന്നും മറിച്ച് ചില മലയാളികൾ ആണ് തങ്ങളുടെ താല്പര്യപ്രകാരം തന്റെ നോവലിനെതിരെ വിരുദ്ധ പ്രചാരണമഴിച്ചു വിട്ടതെന്ന് ജെ.സി.ബി സാഹിത്യ പുരസ്ക്കാര
ജേതാവ് കൂടിയായ നോവലിസ്‌റ്റ് ബെന്യാമിൻ. പുറത്തിറങ്ങാനിരിക്കുന്ന ആട് ജീവിതം എന്ന സിനിമയെ മുൻനിറുത്തി , കെ.എൽ. എഫിൽ ജെ.സി. ബി ലിറ്ററേച്ചർ പ്രൈസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയിലെ ഒരു പുസ്തകോത്സവത്തിൽ വെച്ചാണ് എന്റെ നോവൽ പ്രകാശനം ചെയ്തത്. അറബ് പതിപ്പല്ല, മലയാളം പതിപ്പാണ് ഗൾഫിൽ നിരോധിച്ചത്. . നോവലിൽ കണ്ടതു പോലുള്ള പ്രവണതയുണ്ടെങ്കിൽ അത് തിരുത്തണമെന്നാണ് അറബികൾ ആടുജീവിതത്തെക്കുറിച്ച് എഴുതിയത്.
ഒരു വിവർത്തകന്റെ സ്വാതന്ത്ര്യത്തിൽ പോലും ഇടപെടാത്ത ഞാൻ മറ്റൊരു മാധ്യമമായ സിനിമയിൽ ഒരിക്കലും ഇടപെടില്ല. അത് മനസ്സിലാക്കുന്ന ആളാണ് താനെന്നും അത് പൂർണമായും സംവിധായകന്റേതാണെന്നും ബെന്യാമിൻ പറഞ്ഞു.
ആട് ജീവിതം എന്ന നോവലിനെ നിലനിർത്തിക്കൊണ്ട് ഒരു സിനിമ എന്നതാണ് ആടുജീവിതമെന്ന സിനിമയിലൂടെ താൻ ഉദ്ദേശിക്കുന്നതെന്നും തന്റെ സിനിമാ ജീവിതത്തിലെ വെല്ലുവിളികളിലൊന്നായിരുന്നു ആടു ജീവിതമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. ലിജീഷ് കുമാർ ചടങ്ങ് നിയന്ത്രിച്ചു.
English Summary: Benjamin said that the Arab world has never opposed goat life
You may also like this video