എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ബെറ്റിങ് ആപ്പുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടന്ന് അവകാശപ്പെട്ടാണ് കെ എ പോള്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്ക് പിന്നാലെ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന്റെ വിശദീകരണത്തിനായി നോട്ടീസ് നല്‍കി. നിരവധി ഇന്‍ഫ്ലുവന്‍സര്‍മാരും, നടന്‍മാരും, ക്രിക്കറ്റ് താരങ്ങളും ബെറ്റിങ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടന്നും ഇത് കുട്ടികളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് നോട്ടീസയയ്ക്കുകയായിരുന്നു.
വാതുവയ്പ് ആപ്പുകള്‍ നിരോധിക്കണം: കേന്ദ്രത്തിന് നോട്ടീസ്

