ഉത്രാട ദിനത്തിൽ ബെവ്‌കോ ഷോപ്പുകൾ വഴി നടന്ന മദ്യവിൽപ്പന 137 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ ഉത്രാട ദിനത്തേക്കാൾ 11 കോടിയിലധികം രൂപയുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 126 കോടിയുടെ വിൽപ്പനയായിരുന്നു നടന്നത്. വിൽപനയിൽ ഏറ്റവും മുന്നിൽ നിന്നത് കരുനാഗപ്പള്ളിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റാണ്. 1.46 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. 1.24 കോടി രൂപയുടെ വിൽപ്പനയുമായി കൊല്ലം ആശ്രാമം രണ്ടാമതും, 1.11 കോടി രൂപയുടെ വിൽപ്പനയുമായി മലപ്പുറം എടപ്പാൾ മൂന്നാമതുമെത്തി.
ഉത്രാടപ്പാച്ചിലിൽ ബെവ്‌കോ; വിറ്റഴിച്ചത് 137 കോടി രൂപയുടെ മദ്യം, ഒന്നാം സ്ഥാനത്ത് കരുനാഗപ്പള്ളി

