Site iconSite icon Janayugom Online

പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക’; യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷനെതിരെ വ്യാപക പോസ്റ്റർ

ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം. കണ്ണൂർ ശ്രീകണ്ഠപുരം പൊടിക്കളത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസ് കോഴികളുണ്ട്’ എന്നാണ് പോസ്റ്റർ. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ മോഹനൻ. 

വിജിൽ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലും അഴിമതിക്കാരാണെന്നാരോപിച്ച് മുൻ കോൺഗ്രസ് നേതാവ് കെ സി വിജയൻ ഉൾപ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്ന വിജിൽ, രാഹുലിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Exit mobile version