Site iconSite icon Janayugom Online

പാന്‍ ഇസ്ലാമിക് തീവ്ര ചിന്തയ്‌ക്കെതിരെ ജാഗ്രതവേണം; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളനത്തില്‍ പ്രമേയം

ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളനത്തില്‍ പ്രമേയം. മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും പാന്‍ ഇസ്ലാമിക് തീവ്ര ചിന്തയ്‌ക്കെതിരെ ജാഗ്രതവേണമെന്നും പ്രമേയത്തിൽ പറയുന്നു. ‘രാഷ്ട്രീയ ഇസ്ലാം’ എന്നത് അതീവ അപകടകരമായ ആശയമാണെന്നും ഇത്തരം ചിന്താഗതികൾക്കെതിരെ സമുദായം ജാഗ്രത പാലിക്കണമെന്നും ഇത്തരം വിഘടനവാദങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.
മതരാഷ്ട്രവാദവും തീവ്ര പ്രബോധന ശൈലിയും നമ്മുടെ വഴിയല്ല.

ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത്തുക്കളായ മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണ് പാന്‍ ഇസ്ലാമിസ്റ്റ് തീവ്ര ചിന്താഗതി. മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലിം യുവാക്കളെ മുഖ്യധാരയില്‍ നിന്നും വഴിതെറ്റാന്‍ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷമാധ്യമങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി നടത്തുന്ന ഭൗതീകമായ കടന്നുകയങ്ങളെയും സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ടകളെയും തിരിച്ചറിയേണ്ടതുണ്ട്. വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും, സഹിഷ്ണുതയും സൗഹൃദവും ഉയർത്തിപ്പിടിച്ചുകൊണ്ട് സമുദായത്തിന്റെ തനിമ നിലനിർത്താനും എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് സമസ്തയുടെ പ്രമേയം ആഹ്വാനം ചെയ്തു.

Exit mobile version