Site iconSite icon Janayugom Online

ഇന്ത്യയുടെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായി ഭാരത് ബയോടെക്

ഇന്ത്യയുടെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിൻ BBV154, സുരക്ഷിതമാണെന്ന് ഭാരത് ബയോടെക്. ഭാരത് ബയോടെക് ഇന്റര്‍നാഷണലിന്റെ മൂക്ക് വഴിയുള്ള കോവിഡ് വാക്സിനും ബൂസ്റ്റര്‍ ഡോസുകള്‍ക്കുമുള്ള മൂന്നാംഘട്ട പരീക്ഷണങ്ങളും അവസാനിച്ചതായി ഗവേഷകര്‍ പറഞ്ഞു. രണ്ട് വാക്സിനും സ്വീകരിച്ചവരില്‍ രണ്ട് പ്രത്യേക ക്ലിനിക്കല്‍ ട്രയലുകളാണ് നടത്തിയതെന്ന് ഗവേഷകര്‍ അറിയിച്ചു. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സെന്റ് ലൂയിസുമായി സഹകരിച്ചാണ് BBV154 വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ 14 ട്രയൽ സൈറ്റുകളിലാണ് പരീക്ഷണം നടന്നത്.
ഇന്ത്യയിൽ മൂന്നാം ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമർപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്. രാജ്യത്ത് വാക്സിനേഷനായി കൊവിഡ്ഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയ്ക്ക് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Bharat Biotech com­pletes phase 3 tri­als of Indi­a’s first intranasal covid vaccine

You may like this video also

Exit mobile version