വൻ മയക്കുമരുന്ന് സംഘം ഡൽഹി പൊലീസിൻറെ ക്രൈംബ്രാഞ്ച് സംഘത്തിൻറെ പിടിയിലായി. ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. 2.25 കോടി രൂപ വിലമതിക്കുന്ന 194 ഗ്രാം കൊക്കെയ്നും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹിയിൽ താമസിക്കുന്ന നൈജീരിയൻ പൗരനായ രാഹുൽ വാധ്വ (32), അബ്ദുൾ കാദിർ (29), ചിമേസി ലാസർ ഇൻഡെഡിംഗ് എന്ന സുഡോ (35) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 6ന് വാധ്വയും കാദിറും കൊക്കെയ്ൻ എത്തിക്കാൻ പോകുന്ന എന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പരിശോധനയിൽ വാധ്വയിൽ നിന്നും കാദിറിൽ നിന്നും 54 ഗ്രാം, 31 ഗ്രാം എന്നിങ്ങനെ കൊക്കെയ്നും പിടികൂടുകയായിരുന്നു.

