Site iconSite icon Janayugom Online

കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട; കണ്ടെത്തിയത് 2 കോടിയോളം രൂപ

കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട. വില്ലിങ്ടൺ ഐലൻറിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പിടികൂടിയത്. ഇവരിൽ നിന്നും കണക്കിൽപ്പെടാത്ത രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു. 

തമിഴ്നാട് സ്വദേശിയായ രാജ​ഗോപാൽ, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

ഓട്ടോയിൽ രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു പണം കടത്തിയത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Exit mobile version