നരേന്ദ്ര മോഡി സര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനം. നോട്ട് നിരോധനം ഭരണഘടനാപരമാണോ എന്നതില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. ആര്‍ബിഐ നിയമത്തിന് അനുസൃതമായാണോ നോട്ട് നിരോധനം നടപ്പാക്കിയത്, നോട്ടുകള്‍ നിരോധിച്ചത് തുല്യതയ്ക്കും ജീവനോപാധിക്കുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ, നോട്ട് നിരോധനം നടപ്പാക്കിയത് ശരിയായ രീതിയിലാണോ, കേന്ദ്രസര്‍ക്കാരിന്റെ ധന, സാമ്പത്തിക നയങ്ങളില്‍ ഇടപെടാനുള്ള പരിധിയെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കോടതി ഉത്തരം പറയും. ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവിക്കുക.
നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 എന്നീ രൂപയുടെ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.
English Summary: Big Supreme Court Decision On Centre’s Note Ban Move Today
You may also like this video