ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചു.ക്രമക്കേടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സത്യപ്രതിജ്ഞ ചടങ്ങുകള്‍ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പൊതു പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് ഹര്‍ജിക്കാരന്‍. ശതമാന കണക്ക് അല്ലാതെ എത്ര പേര്‍ വോട്ട് ചെയ്തെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ഫോമം 20 പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

