ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റിൽ ആദ്യ ഘട്ടത്തിൽ എൻഡിഎ മുന്നിൽ . എൻഡിഎ 52 സീറ്റിലുമാണ് ഇന്ത്യ സഖ്യം 18 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത് . പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി 3 സീറ്റിലും മറ്റ് സ്വതന്ത്രർ 3 സീറ്റിലും ലീഡ് ചെയ്യുന്നു.
ബിജെപി, ജെഡിയു, ചിരാഗ് പാസ്വാന്റെ എൽജെപി എന്നിവ ഉൾപ്പെടുന്ന ഭരണ മുന്നണിയായ എൻഡിഎയും ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യമായ മഹാഖഡ്ബന്ധനും തമ്മിലുള്ള മത്സരമാണ് ബിഹാറിൽ നടക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി, പുറത്താക്കപ്പെട്ട ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ജനശക്തി ജനതാദൾ. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ കക്ഷികളും മത്സര രംഗത്തുണ്ട് . രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിച്ചു . 46 കേന്ദ്രങ്ങളിലായാണ് 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും.

