Site iconSite icon Janayugom Online

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിയന്തരമായി ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്കരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയിമല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഈ മാസം 18ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാനത്തെ 90.12 ശതമാനം (7.86 കോടിയില്‍ 7.11 കോടി) ആളുകളും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള ഫോമുകള്‍ നല്‍കിയതായാണ് അവകാശപ്പെടുന്നത്. 

Exit mobile version