Site icon Janayugom Online

ജാതി സെന്‍സസ് പുറത്തു വിട്ട് ബീഹാര്‍ സര്‍ക്കാര്‍

Nitish kumar

ബീഹാറില്‍ ജാതി സെന്‍സസ് പുറത്തുവിട്ട് ബീഹാര്‍ സര്‍ക്കാര്‍. ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക് വിഭാഗക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 27.1 ശതമാനം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതിക്കാരും 1.7 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. മുന്നോക്ക വിഭാഗം 15.5 ശതമാനമാണ്.

സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയിലധികമാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 63.12 മാനവും ഒബിസി വിഭാഗമാണ്. ഇതില്‍ തന്നെ യാദവര്‍ 14.27 ശതമാനവുംഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജാതി വിഭാഗങ്ങൾ.ഹിന്ദുക്കള്‍ 81.99 ശതമാനമാണ്. 

മുസ്ലീങ്ങൾ 17.70 ശതമാനവും ക്രിസ്ത്യാനികൾ 0.05 ശതമാനവും, സിഖ് വിശ്വാസികൾ 0.01 ശതമാനവും ബുദ്ധമതവിശ്വാസികൾ 0.08% ശതമാനവും ഉൾപ്പെടുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനും ഉന്നമനത്തിനുമായി തുടർനടപടികൾ സ്വീകരിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Bihar gov­ern­ment has left out the caste census

You may also like this video:

Exit mobile version