Site iconSite icon Janayugom Online

ബിഹാര്‍ വോട്ടര്‍ പട്ടിക ഒഴിവാക്കിയവരുടെ വിവരങ്ങള്‍ നല്‍കണം: സുപ്രീം കോടതി

ബിഹാര്‍ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍, എല്‍ കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ മാസം ഒന്നിന് പുറത്തുവിട്ട കരട്പട്ടികയില്‍ 65 ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. മരിച്ചവരുടെയും സ്ഥിരമായി താമസം മാറിയവരുടെയും പേരുകളാണ് പുതിയ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത് എന്നാണ് കമ്മിഷന്‍ നല്‍കിയ വിശദീകരണം.

പട്ടികയില്‍ നിന്നും നീക്കം ചെയ്തവരുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇന്നലെ ഈ വിഷയം ബെഞ്ചിനു മുന്നില്‍ അസോസിയേഷനുവേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചു. തുടര്‍ന്നാണ് കോടതി ഇടപെടല്‍. വരുന്ന ശനിയാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കിയത്. 12 ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Exit mobile version