Site iconSite icon Janayugom Online

കോട്ടയത്ത് വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോട്ടയം നഗരമധ്യത്തില്‍ വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ അഭിഷേക് (ശ്രീഹരി ‑20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പില്‍ ആരോമലിനെ (21) പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ രണ്ടരയോടെ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. സ്റ്റാന്‍ഡില്‍ എത്തിയ കെഎ്സ്ആര്‍ടിസിയുടെ മിന്നല്‍ ബസ് വണ്‍വേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്ത് കൂടി തിരികെ പോകുകയായിരുന്നു. ഈ സമയം എതിര്‍ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മില്‍ കോഴിച്ചന്ത റോഡില്‍ പുളിമൂട് ജംഗ്ഷന്‍ ചേരുന്ന ഭാഗത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.

Eng­lish sum­ma­ry; bik­er died after being hit by a KSRTC bus that went astray on one way in Kottayam

You may also like this video;

Exit mobile version